xxx
.

മലപ്പുറം : കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ )സംസ്ഥാന വ്യാപകമായി ജൂലായ് ആറിന് സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് ആറുവരെ ഇരിപ്പുസമരം നടത്തും.എല്ലാ ജില്ലകളിലേയും ബീവറേജസ് കോർപ്പറേഷന്റെ പ്രമുഖ വിദേശ മദ്യ വിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നിൽപ്പ് സമരവും നടത്തും.

മലപ്പുറം ജില്ലയിൽ എടപ്പാൾ ,തിരൂർ ,മലപ്പുറം ,നിലമ്പൂർ എന്നിവിടങ്ങളിലെ ബീവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിലാണ് സമരം നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണ വിതരണം നടത്താൻ സർക്കാർ അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മദ്യ വിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിൽ സമരം നടത്തുന്നതെന്ന് നേതാക്കളായ സംസ്ഥാന ട്രഷറർ ടി.കെ.രാധാകൃഷ്ണൻ,സംസ്ഥാന സെക്രട്ടറി സുരേഷ് ഇ. നായർ,ജില്ല ജനറൽ സെക്രട്ടറി സലീം പൊന്നാനി, ജില്ല ട്രഷറർ വി.ഷാഹുൽ ഹമീദ് ,സുനിൽ ഒനീറ എന്നിവർ അറിയിച്ചു.