fff


മലപ്പുറം: നിയന്ത്രണങ്ങൾ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാളെ ജില്ലയിലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നു. ജില്ലാ ഭാരവാഹികൾ കളക്‌ട്രേറ്റ് പടിക്കലും യൂണിറ്റ് തലത്തിൽ അംഗങ്ങൾ പഞ്ചായത്ത്- മുനിസിപ്പൽ ഓഫീസുകൾക്ക് മുന്നിലും പ്രധാന കവലകളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഉപവസിക്കും.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് സ്വാഗതവും ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ നന്ദിയും പറഞ്ഞു.