പരപ്പനങ്ങാടി:കനത്ത ചൂടിൽ യുവാവിന് സൂര്യതാപമേറ്റു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30ന് മാപ്പൂട്ടിൽ റോഡിനടുത്തുള്ള കോണിയത്ത് ഷംസുദ്ധീനാണ് തോളിലും കഴുത്തിലും സൂര്യതാപമേറ്റത്. ചാപ്പപ്പടി മത്സ്യ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി ബൈക്കിൽ തിരിച്ചു വരുമ്പോഴാണ് പൊള്ളലേറ്റത്. ആശുപത്രിയിൽ ചികിത്സ തേടി.