ffff

മലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ ജില്ലയിലെ എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലേയും തീവ്ര പരിചരണ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടപ്പാക്കുന്ന 'പ്രാണവായു' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ആദ്യഘട്ടത്തിൽ 20 കോടി രൂപ വില വരുന്ന മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ജില്ലയിലെ ജനങ്ങളുടെയും സർക്കാർ, അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂണിയനുകൾ, സന്നദ്ധ സംഘടനകൾ, ചാരിറ്റി സംഘടനകൾ, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകൾ തുടങ്ങിയവരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓക്സിജൻ ജനറേറ്ററുകൾ, ക്രയോജനിക്ക് ഓക്സിജൻ ടാങ്ക്, ഐ.സി.യു ബെഡുകൾ, ഓക്സിജൻ കോൺസന്റെറേറ്റർ, ആർ.ടി.പി.സി.ആർ മെഷീൻസ്, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഡി ടൈപ്പ് ഓക്സിജൻ സിലണ്ടറുകൾ, സെന്റർ ഓക്സിജൻ പൈപ്പ് ലൈൻ, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാൻസ്‌പോർട്ടിംഗ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന മെഡിക്കൽ ഉപകരണങ്ങൾ