fddd
,

പെരിന്തൽമണ്ണ: ജോളി റോവേഴ്സ് തിണ്ടലവും ബ്ലാക്ക് റൈഡേഴ്സ് ട്രാവൽ ഗ്രൂപ്പും ബിഡികെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പിൽ38പേർ രക്തം നൽകി.
ക്യാമ്പിൽ ബിഡികെ മലപ്പുറത്തിന്റെ ഫസ്റ്റ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായി 12പേർ രക്തദാനം നടത്തി.
ഫസ്റ്റ് ഡൊണേഷൻ കാമ്പയിൻ 20 ദിനം പിന്നിടുമ്പോൾ 105 പുതിയ രക്തദാതാക്കളാണ് ചലഞ്ച് ഏറ്റെടുത്ത് രക്തദാനം നിർവ്വഹിച്ചത്. ക്യാമ്പിന് ഗിരീഷ് അങ്ങാടിപ്പുറം, വാസുദേവൻ പെരിന്തൽമണ്ണ, ഷഫീക്ക് അമ്മിനിക്കാട്, ഷിഹാബ് അങ്ങാടിപ്പുറം, നീതു പാലച്ചോട്, ജയൻ പെരിന്തൽമണ്ണ തുടങ്ങിയവർനേതൃത്വം നൽകി.