വളാഞ്ചേരി: കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. അനുയോജ്യമായ രീതിയിൽ ഇടശ്ശേരി സ്മാരകം കൂടി ഉൾപ്പെടുത്തിയാവും പുതിയ രൂപരേഖ. കുറ്റിപ്പുറം നിളയോരം പാർക്കിൽ ജനപ്രതിനിധികളുടേയും
ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ഇതു സംബന്ധിച്ച് ചേർന്നു. നിളയോരം പാർക്കിൽ നിലവിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. പാർക്കിൽ കൂടുതലായി വരുന്ന വൈദ്യുതി ഉപയോഗത്തിന് ആവശ്യമായിട്ടുള്ള
അഡീഷണൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.