sfi
മൊബൈൽ ഫോൺ വിതരണത്തിന്റെ പെരിന്തൽമണ്ണ ഏരിയ തല ഉദ്ഘാടനം മുൻ കേരളാ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എ.ഇ.ഒ സിറാജുദ്ധീന് നൽകികൊണ്ട് നിർവഹിക്കുന്നു


പെരിന്തൽമണ്ണ: എസ്.എഫ്.ഐ ഓൺലൈൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഒരുക്കുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ പെരിന്തൽമണ്ണ ഏരിയ തല ഉദ്ഘാടനം മുൻ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എ.ഇ.ഒ സിറാജുദ്ദീന് നൽകി നിർവഹിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ പായസം ഫെസ്റ്റിലൂടെ സമാഹരിച്ച 2,​00,​200 രൂപ ഉപയോഗപ്പെടുത്തി വാങ്ങിയ 36 ഫോണുകളുടെ വിതരണോദ്ഘാടനമാണ് നിർവഹിച്ചത്. പെരിന്തൽമണ്ണയിലെ അർഹരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വരും ദിവസങ്ങളിൽ വിതരണം ചെയ്യും. ഏരിയ പ്രസിഡന്റ് എസ്.കിഷോർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കെ.അജീബ് റഹ്മാൻ,​ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.എൻ. ജയൻ, സി.പിഎം പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി ഇ.രാജേഷ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ശ്യാമപ്രസാദ്, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഹരിമോൻ, ജില്ലാ കമ്മിറ്റി അംഗം വി.രാഹുൽ എന്നിവർ പ്രസംഗിച്ചു.