വളഞ്ചേരി :കോട്ടയ്ക്കൽ മണ്ഡലത്തിൽ കൊവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കാൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ തദ്ദേശ സ്ഥാപന ഭരണാധികാരികളുടെ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നത്.
മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കൊവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കും. ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൊബൈൽ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.