അരീക്കോട് : കുറുക്കന്റെ കടിയേറ്റ് പേയിളകിയ പശുവിനെ കുത്തിവച്ച് കൊന്നു. കിഴുപറമ്പ് പൂവ്വത്തിക്കണ്ടി ഷിജൂ ചൂരപ്രയുടെ കറവപ്പശുവിനെയാണ് കൊന്നത്. തിങ്കളാഴ്ച രാവിലെയോടെ പശു വലിയ ഉച്ചത്തിൽ അലറുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു. കെട്ടിയിട്ട കയർ പൊട്ടിക്കാൻ ശ്രമിച്ചതോടെ വെറ്ററിനറി ഡോക്ടറെ വിളിച്ചു. പേ വിഷബാധ സ്ഥിരീകരിച്ചതാടെ ഡോക്ടർ മരുന്ന് കുത്തിവച്ചു. ഒരു മാസത്തിനിടെ സമീപത്തെ നാലോളം പേർക്കും പതിമൂന്നോളം പശുക്കൾക്കും കുറുക്കന്റെ കടിയേറ്റിരുന്നു. കീഴുപറമ്പ് പഞ്ചായത്തിലെ ആറ്,എട്ട് വാർഡുകളായ ശാന്തിനഗർ, പറക്കാട് ഭാഗങ്ങളിൽ കുറുക്കന്റെ ശല്യം വളരെ കൂടുതലാണ്.
പശുവിന് പേ ഇളകിയതറിഞ്ഞതോടെ പശുവിന്റെ ഉടമകൾ ചികിത്സ തേടി കുത്തിവയ്പ്പ് നടത്തി.