മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർത്തിവച്ചിരുന്ന കൊവിഡേതര ഒ.പികൾ ഇന്ന് മുതൽ തുടങ്ങും. ഇ.എൻ.ടി, പീഡിയാട്രിക്സ്, ഓർത്തോപിഡിക്സ്, ഗൈനക്കോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ എന്നീ ഒ.പികളാണ് പുനരാംരംഭിക്കുന്നത്. ഇ.എൻ.ടി ചൊവ്വ, വ്യാഴം, ശനി, പീഡിയാട്രിക്സ്തിങ്കൾ, ബുധൻ, വെള്ളി, ഓർത്തോപിഡിക്സ്ചൊവ്വ, വ്യാഴം, ശനി, ഗൈനക്കോളജി തിങ്കൾ, ബുധൻ, വെള്ളി, ജനറൽ സർജ്ജറിചൊവ്വ, വ്യാഴം, ശനി, ജനറൽ മെഡിസിൻ തിങ്കൾ, വ്യാഴം, റെസ്പിറേറ്ററി മെഡിസിൻ ചൊവ്വ, വെള്ളി എന്നിങ്ങനെയാണ് ഒ.പി നടക്കുക. റഫർ ചെയ്തു വരുന്ന രോഗികളെയാണ് ഒ.പികളിൽ പരിശോധിക്കുക. ഒ.പി. ദിവസങ്ങളിൽ ഓരോ ഒ.പി. യിലും പരമാവധി 60 പേരെ നിലവിലെ സാഹചര്യത്തിൽ പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.