malappuram

തി​രു​വാ​ലി​:​ ​തി​രു​വാ​ലി​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ആ​യു​ഷ് ​വ​കു​പ്പ് ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പ് 2021​-22​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പു​തി​യ​ ​ബ്ലോ​ക്ക് ​നി​ർ​മ്മി​ക്കാ​നാ​ണ് ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​ല​വി​ലു​ള്ള​ ​ഓ​ടി​ട്ട​ ​പ​ഴ​യ​ ​കെ​ട്ടി​ടം​ ​പൊ​ളി​ച്ച് ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​മു​ള്ള​ ​ഇ​രു​നി​ല​ ​ബ്ലോ​ക്ക് ​നി​ർ​മി​ക്കും.​ ​ഇ​പ്പോ​ൾ​ ​പ​ത്ത് ​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ത്തി​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​വു​ന്ന​ത്.​ ​ന​വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​ഇ​ത് 30​ ​ബെ​ഡാ​യി​ ​ഉ​യ​ർ​ത്തു​വാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​സ്ത്രീ​ ​പു​രു​ഷ​ ​വാ​ർ​ഡു​ക​ൾ,​ ​പ​ഞ്ച​ക​ർ​മ​ ​തി​യ​റ്റ​ർ,​ ​ലാ​ബ്,​ ​ന​ഴ്സ് ​ഡ്യൂ​ട്ടി​റൂ​മു​ക​ൾ,​ ​ശു​ചി​മു​റി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​പു​തി​യ​ ​കെ​ട്ടി​ടം.​