gold

കൊണ്ടോട്ടി: കാൽമുട്ടുകൾക്കു താഴെ ചേർത്ത് വച്ച് കടത്തിയ 90 ലക്ഷത്തിന്റെ സ്വർണം കരിപ്പൂർ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി റഷീദ് കടുങ്ങോലത്തിൽ (43) നിന്നാണ് 2.198 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. ബഹ്‌റൈനിൽ നിന്നുളള ഗൾഫ് എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സ്വർണമിശ്രിതം പ്ലാസ്റ്റിക് പാക്കറ്റിനകത്താക്കി രണ്ടു കാൽമുട്ടിനു താഴെ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു.