നിലമ്പൂർ: ലഹരി വസ്തുകളുമായി കൊയിലാണ്ടി സ്വദേശികളായ യുവാക്കൾ നിലമ്പൂരിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊയിലാണ്ടി കീഴൂർ തയ്യംദേശത്ത് തേജസ് നിലയം വീട്ടിൽ അമൽ (23), കോട്ടൂർ തൃക്കുറ്റിശ്ശേരി പുളിയരിപൊയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ വിനോദും സംഘവും പിടികൂടിയത്. വടപുറം പാലത്തിന് സമീപം വച്ചായിരുന്നു ഇരുവരും ചൊവാഴ്ച വൈകിട്ട് 2.45 ഓടെ പിടിയിലായത്. ഇവരിൽ നിന്നും 320 മി.ഗ്രാം എം.ഡി.എം.ഐ, 50 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.