vvvv

മലപ്പുറം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 12 അംഗങ്ങളെ തിരഞ്ഞെടുത്തു. മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ തിരഞ്ഞെടുപ്പിൽ നിന്നും വനിതാ സംവരണത്തിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമ ആളത്തിൽ പറമ്പിൽ, ജനറൽ വിഭാഗത്തിൽ മഞ്ചേരി നഗരസഭയിലെ കൗൺസിലറായ കണ്ണിയൻ അബൂബക്കറെയുമാണ് തിരഞ്ഞെടുത്തത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീദേവി പ്രാക്കുന്ന് (പട്ടികജാതി വനിത), എ.പി ഉണ്ണികൃഷ്ണൻ (പട്ടികജാതി ജനറൽ), ഷഹർബാൻ (വനിത), സമീറ പുളിക്കൽ (വനിത), സുഭദ്ര ശിവദാസൻ (വനിത), റൈഹാനത്ത് കുറുമാടൻ (വനിത), ഇസ്മായിൽ മൂത്തേടം (ജനറൽ), കെ.ടി അജ്മൽ (ജനറൽ), ഫൈസൽ എടശ്ശേരി (ജനറൽ), അഡ്വ.പി.വി മനാഫ് (ജനറൽ) എന്നീ 10 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.