മലപ്പുറം: ജില്ലയിലെ കൊവിഡ് അതിതീവ്ര വ്യാപന പട്ടികയിൽ 32 തദ്ദേശസ്ഥാപനങ്ങൾ. ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളാവും ഏർപ്പെടുത്തുക. ഇന്ന് മുതൽ ഒരാഴ്ചയാണ് പുതിയ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പ്രാബല്യത്തിലുണ്ടാവുക. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടിപിആർ അടിസ്ഥാനമാക്കിയാണ് വിഭാഗങ്ങൾ പുതുക്കി യത്.
ഡി വിഭാഗത്തിൽ ഇവ
തെന്നല, ചാലിയാർ, കാലടി, മൂത്തേടം, നിറമരുതൂർ, വാഴയൂർ, താനൂർ, കുഴിമണ്ണ, പെരുവള്ളൂർ, അങ്ങാടിപ്പുറം, മാറഞ്ചേരി, കരുളായി, വേങ്ങര, കീഴുപറമ്പ്, വള്ളംകുളം, നിലമ്പൂർ, പോത്തുകല്ല്, പുലാമന്തോൾ, ചോക്കാട്, അരീക്കോട്, ചീക്കോട്, മൂർക്കനാട്, അമരമ്പലം,തുവ്വൂർ, ഊർങ്ങാട്ടിരി, പുൽപ്പറ്റ, ആലിപ്പറമ്പ, താഴേക്കോട്, പൊന്മള, ഊരകം, തവനൂർ, കരുവാരക്കുണ്ട്.