ccccc
.


പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മാരക ​മ​യ​ക്കു​മ​രു​ന്നാ​യ​ ​ഒരു ഗ്രാം എം.​ഡി.​എം.​എ.​ ​യു​മാ​യി​ ​മ​ന​ഴി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്നും​ ​യു​വാ​വി​നെ​ ​​പി​ടി​കൂ​ടി.​ ​ആ​ന​മ​ങ്ങാ​ട് ​വെ​ള്ള​ല​ത്ത് ​വീ​ട്ടി​ൽ​ ​വി​ഗ്‌​നേ​ഷി​നെ​യാ​ണ്(24​)​ അറസ്റ്റ് ചെയ്തത്. ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​മ​ന​ഴി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത് ​പ​ട്രോ​ളിം​ഗി​നി​ടെ​ ​പൊ​ലീ​സി​നെ​ ​ക​ണ്ട് ​ഓ​ടി​യ​ ​പ്ര​തി​യെ​ ​പി​ന്തു​ട​ർ​ന്ന് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ കൈ​യി​ലു​ള്ള​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​മ​റ​ച്ചു​പി​ടി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​ൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​പൊ​ലീ​സ് ​ന​ട​ത്തിയപ​രി​ശോ​ധ​ന​യി​ൽ​ ​ഫോ​ണി​നും​ ​ക​വ​റി​നു​മി​ട​യി​ൽ​ ​മ​റ്റൊ​രു​ ​പ്ലാ​സ്റ്റി​ക് ​ക​വ​റി​ൽ​ ​പൊ​തി​ഞ്ഞ് ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ണ്ടെ​ടു​ത്തു.​​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.