താനൂർ : മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ വള്ളം തകർന്നു. ഒട്ടുംപുറം സ്വദേശി മാമുഞ്ഞിന്റെ പുരയ്ക്കൽ സൽമാനുൽ ഫാരിസിന്റെ ഉടമസ്ഥതയിലുള്ള അലിബനാത്ത് വള്ളമാണ് തകർന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ ശക്തമായ തിരമാലയിൽ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തിയതിനാൽ ആളപായമില്ല.
വള്ളം, വല, 150 ലിറ്റർ ഡീസൽ, മത്സ്യം എന്നിവ നഷ്ടമായി. എൻജിൻ പിന്നീട് വടം കെട്ടി കരയിലെത്തിച്ചെങ്കിലും ഉപയോഗ ശൂന്യമായി. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.