മഞ്ചേരി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ ജില്ലയിലെ വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ അദാലത്തിലൂടെ തീർപ്പു കല്പിക്കുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരള പകർച്ചവ്യാധി തടയൽ ഓർഡിനൻസ് 2020 പ്രകാരം ചുമത്തിയിട്ടുളള കേസ്സുകളാണ് തീർപ്പാക്കുന്നത്.
താല്പര്യമുള്ളവർ വിശദവിവരങ്ങളടങ്ങിയ അപേക്ഷകൾ അതത് കോടതികളിൽ ഈമാസം 8,9 തീയതികളിൽ നൽകേണ്ടതാണെന്ന് മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.നൗഷാദലി അറിയിച്ചു.