jjj
.


അ​രീ​ക്കോ​ട് ​:​ ​ഓ​ൺ​ലൈ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഇ​ല്ലാ​തെ​ ​ബു​ദ്ധി​മു​ട്ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ ​പ​ലി​ശ​ര​ഹി​ത​ ​വാ​യ്പ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത് ​നി​ര​വ​ധി​ ​അ​പേ​ക്ഷ​ക​ൾ.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഇ​ല്ലാ​തെ​ ​ബു​ദ്ധി​മു​ട്ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 10,000​ ​രൂ​പ​യാ​ണ് ​സ​ർ​ക്കാ​ർ​ ​വാ​യ്പ​യാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് ​പ​ലി​ശ​ ​ഇ​ല്ലാ​തെ​ ​ഈ​ ​വാ​യ്പ​ ​അ​ട​ച്ചു​ ​തീ​ർ​ക്കാം.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​വാ​യ്പ​ ​ഇ​ന​ത്തി​ൽ​ ​പ​ലി​ശ​ ​ഈ​ടാ​ക്കു​ന്ന​തു​മാ​ണ് ​പ​ദ്ധ​തി.
വാ​യ്പ​യ്ക്ക് ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റെ​യാ​ണ് .​ ​പ​ക്ഷേ,​​​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ൽ​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​മാ​ണ് ​പ​ദ്ധ​തി​ക്കാ​യി​ ​മാ​റ്റി​ ​വ​ച്ചി​ട്ടു​ള്ള​ത്.​ ​അ​പേ​ക്ഷ​ക​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ല്ലാ​വ​രി​ലേ​ക്കും​ ​വാ​യ്പ​ ​എ​ത്തി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​അ​മ്പ​തി​ലേ​റെ​ ​പേ​ർ​ ​പ​ല​യി​ട​ത്തുംഅ​പേ​ക്ഷ​യു​മാ​യെ​ത്തു​ന്നു​ണ്ട്.​ ​ഒ​രു​ ​പ്ര​ദേ​ശ​ത്തെ​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​ത​ന്നെ​ 50​ലേ​റെ​ ​അ​പേ​ക്ഷ​ക​ളെ​ത്തു​ന്നു​ണ്ട്.​ ​ഒ​രു​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ത​ന്നെ​ ​നി​ര​വ​ധി​ ​സ്‌​കൂ​ളു​ക​ളു​മു​ണ്ട്.​ ​ഊ​ർ​ങ്ങാ​ട്ടി​രി,​അ​രീ​ക്കോ​ട്,​കീ​ഴു​പ​റ​മ്പ് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മാ​ത്ര​മാ​യി​ 20​ലേ​റെ​ ​സ്‌​കൂ​ളു​ക​ളു​ണ്ട്.​ ​പ്രൈ​വ​റ്റ് ​സ്‌​കൂ​ളു​ക​ൾ​ ​വേ​റെ​യും.
അ​പേ​ക്ഷ​ക​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​മ്പോ​ൾ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​തി​ക​യാ​തെ​ ​വ​രു​ന്ന​ ​സ്ഥി​തി​യാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ചി​ല​ ​ബാ​ങ്കു​ക​ക​ൾ​ ​ബാ​ങ്കി​ന്റെ​ ​ത​ന്നെ​ ​ത​ന​ത് ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​അ​ഞ്ച് ​ല​ക്ഷ​ത്തി​ന് ​പു​റ​മേ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വാ​യ്പ​ ​ന​ൽ​കു​ന്നു​ണ്ട്.