fida
ഫാത്തിമ ഫിദ

കുറ്റിപ്പുറം : കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകിയിരിക്കുകയാണ് ഒമ്പത് വയസുകാരി ഫാത്തിമ ഫിദ. തവനൂർ നരിപ്പറമ്പ് സ്വദേശി ഇക്കൂരത്ത് വളപ്പിൽ ഉബൈദ്- ഫസീല ദമ്പതികളുടെ മകളാണ് കടകശ്ശേരി ഐഡിയൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫിദ.കീമോ ചെയ്ത് മുടി നഷ്ടമായ കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കേണ്ടതിലേക്ക് ഫിദ മോൾ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഓമനിച്ചു വളർത്തുന്ന മുടി മുറിച്ച് നൽകിയത്. ഇത്തരം വാർത്തകളും ചിത്രങ്ങൾ പത്രങ്ങളിലും മറ്റുമായി കണ്ടതാണ് ഫിദയ്ക്ക് പ്രചോദനമായത്. ഹെയർ ബാങ്ക് മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ മുഖേനയാണ് മുടി ദാനം ചെയ്യുന്നത് .