ve
കീഴാറ്റൂർ നെൻമിനിയിലെ സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല ഉപരോധ സമരം

പെരിന്തൽമണ്ണ: കുടിവെള്ളത്തിൽ വിഷം കലർത്തുന്നുവെന്നാരോപിച്ച് കീഴാറ്റൂർ നെന്മിനിയിലെ സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല ഉപരോധ സമരം തുടങ്ങി. സമരം അഡ്വക്കറ്റ് യു.എ.ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെന്മിനിയിലെ യംഗ് ഇന്ത്യാ എസ്റ്റേറ്റിൽ കളനാശിനി പ്രയോഗത്തിനെതിരെയാണ് നാട്ടുകാരുടെ പ്രക്ഷോഭം. എസ്റ്റേറ്റിന്റെ ബാലനൂർ, ഭദ്ര ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് സ്വീപ് പവർ എന്ന മരുന്ന് അടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഈ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന 20 ലേറെ ചോലകളാണ് ജനവാസ മേഖലയിലൂടെ ഒഴുകുന്നത്. മരുന്ന് പ്രയോഗത്തിലൂടെ ജല സ്രോതസ്സുകളിൽ വിഷം കലരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.