fff

വള്ളിക്കുന്ന് : തയ്യൽ തൊഴിലാളി കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പോസ്റ്റോഫിസ് പടിക്കൽ നിൽപ്പ് സമരം നടത്തി. മലപ്പുറം ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി പി അബൂബക്കർ കുട്ടി അദ്ധ്യക്ഷനായിരുന്നു സംസ്ഥാന സെക്രട്ടറി പാറോൽ പ്രതീഷ്,​ നിസാർ ചോനാരി, വിശശിധരൻ, കറുത്തേടത്തു മുസ്തഫ, രാധാമണി എ. പി,ബിന്ദു.പി, ഷൈമ.കെ ,ഷീബ കെ. എൻ ,ഷക്കിന.കെ, ശ്രീബ.പി എന്നിവർ പ്രസംഗിച്ചു.