മലപ്പുറം : നിർമ്മാണ സാമഗ്രികളുടെഅനുദിനമുള്ള വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ല കമ്മിറ്റി മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തി.സാധാരണക്കാരന് താങ്ങാനാവാത്തതാണ് വിലക്കയറ്റമെന്ന് സമരക്കാർ ചുണ്ടിക്കാട്ടി.
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.എ. റസാഖ്, ശിവശങ്കരൻ മേലാറ്റൂർ, ശ്രീധരൻ വെട്ടിച്ചിറ, സെയ്താലി പാറച്ചോട്ടിൽ, പ്രവീൺ, രാജാമണി, ബഷീർ ഹസ്സൻ എന്നിവർ പ്രസംഗിച്ചു.