വളാഞ്ചേരി: ദേശീയപാതയിൽ കുറ്റിപ്പുറത്ത് ടിപ്പർ ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ കുറ്റിപ്പുറം മല്ലൂർക്കടവ് മിഹ്റാജ് നഗർ സ്വദേശി പയ്യൂർവളപ്പിൽ അഷ്റഫ് (56 ) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച സ്‌കൂട്ടർ പള്ളിപ്പടി പെട്രോൾ പാമ്പിന് സമീപം വെച്ച് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അഷ്റഫ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സൈനബയാണ് അഷ്റഫിന്റെ ഭാര്യ. ജാസിൽ, ജംഷീറ, ജസീറ എന്നിവർ മക്കളാണ്.