പെരിന്തൽമണ്ണ: സർവ്വീസ് സഹകരണ ബാങ്കിൽ വിദ്യാ തരംഗിണി വായ്പാ പദ്ധതി ബാങ്ക് പ്രസിഡന്റ് കൊളക്കാടൻ അസീസ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. ഇതിനായി ബാങ്ക് 5 ലക്ഷം രൂപ വകയിരുത്തി. ബാങ്ക് ഡയറക്ടർമാരായ എ.ആർ. ചന്ദ്രൻ, ചുട്ടിപ്പാറ മുഹമ്മദാലി, കെ. അബ്ദുൾ നാസർ, എം. അബ്ദുൾ ബഷീർ, ടി.പി. സജീവ്, ടി.പി.അനുരാധ, സി. സുരയ്യ, പി. നിഷ, സെക്രട്ടറി ഇൻചാർജ്ജ് കെ.ടി. ഹനീഫ, നാസർ കാരാടൻ എന്നിവർ പങ്കെടുത്തു.