xdddd

പൊന്നാനി: തിരക്കേറെയുള്ള ചമ്രവട്ടം ജംഗ്ഷനിലെ ബീവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ റാപ്പിഡ് ആന്റിജെൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച് പൊന്നാനി നഗരസഭ. രാവിലെ മുതൽ ഔട്ട്‌ലെറ്റിന് മുന്നിൽ ക്യൂ നിന്നവരെ കാത്താണ് ആന്റിജെൻ ടെസ്റ്റ് ടീം ഒരുങ്ങി നിന്നത്. ടെസ്റ്റ് ചെയ്ത് നഗരസഭ നൽകുന്ന ടോക്കൺ ലഭിച്ചാൽ മാത്രമേ മദ്യം ലഭിക്കു എന്ന നിർദ്ദേശവും നൽകി. അത്തരത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ 149 പേരെ ടെസ്റ്റിന് വിധേയരാക്കി. അതിൽ 3 പേർ മാത്രമാണ് പോസിറ്റീവ് ആയത്. ടെസ്റ്റുകൾ വ്യാപകമാക്കി രോഗ വ്യാപനം പിടിച്ചു കെട്ടാനുള്ള തീവ്ര പരിശ്രമത്തിലാണ് നഗരസഭ.