മലപ്പുറം: പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ പൊലീസ് അന്യായമായി മർദിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു പ്രതിഷേധ സംഗമം. റിയാസിനെ മർദ്ദിച്ച തിരൂർ സി.ഐ ഫർഷാദിനെതിരെ കർശന നടപടിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പ്രതിഷേധ സംഗമം കെയുഡബ്ല്യൂ ജെ സംസ്ഥാന കമ്മിറ്റി അംഗം എസ്. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്, ജോയിന്റ് സെക്രട്ടറി പി. ഷംസീർ, ട്രഷറർ സി.വി. രാജീവ്, സുരേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. കെ യു ഡബ്ല്യൂ ജെ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി.ഡി ഷിബി, വി.പി നിസാർ, അബ്ദുൾ ഹയ്യ്, കെ. ഷമീർ എന്നിവർ നേതൃത്വം നൽകി.