താനൂർ: വ്യാപാരസ്ഥാപനങ്ങൾ മാത്രം അടച്ചിടാൻ പറയുന്ന നടപടിക്കെതിരെ താനൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറന്ന് പ്രതിഷേധിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഉച്ചയ്ക്ക് രണ്ടു വരെ തുറക്കാൻ അനുമതിയുള്ളത്. പൊലീസും ഹെൽത്ത് വിഭാഗവും കടകൾ അടപ്പിക്കാൻ ശ്രമിച്ചത് വാക്‌തർക്കത്തിൽ കലാശിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഉച്ചയ്ക്ക് 12.30ന് തുറന്ന കടകൾ അടയ്ക്കാൻ തീരുമാനമാനിച്ചു.വ്യാപാരികളോട് മാത്രം അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡണ്ട് മുസ്തഫ കമാൽ, സെക്രട്ടറി എം.സി.റഹീം, കള്ളിയത്ത് ബാബു, പി.പി.ബഷീർ എന്നിവർ പ്രസംഗിച്ചു.