നിലമ്പൂർ: ഇന്ധന വിലവർധനയിലൂടെ കേന്ദ്ര സർക്കാരും കേരള സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. യു.ഡി.എഫ് കുടുംബ സത്യഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യാടന്റെ ഭാര്യ മറിയം, മകൻ സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഭാര്യ മുംതാസ്, ഷൗക്കത്തിന്റെ മക്കളായ ഒലിൻ സാഗ, ഒവിൻ സാഗ, പേരക്കുട്ടി മലീഹ എന്നിവരും പങ്കാളികളായി.