ചങ്ങരംകുളം: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കിടാരി വളർത്തൽ കേന്ദ്രം പദ്ധതി പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഞ്ചുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും 18 മാസം മുതൽ പ്രായമുള്ള 25 കിടാരികളെ ലഭ്യമാക്കി ഇൻഷുറൻസ്, തീറ്റപ്പുൽ കൃഷി, വെറ്ററിനറി സഹായം നൽകി ഒരു വർഷത്തേക്ക് പരിപാലിക്കുന്നതാണ് പദ്ധതി. അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ ക്ഷീര മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് സ്ഥിരസമിതി അദ്ധ്യക്ഷൻ ഇ.കെ.ദിലീഷ്, അംഗം എം.ജയശ്രീ, ക്ഷീര വികസന ഓഫീസർ ഇ.പി.മുഹമ്മദ് നാസിം സംസാരിച്ചു.