താനൂർ: പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് മന്ത്രി വി.അബ്ദുറഹ്മാന് സ്വീകരണം നൽകി. മണ്ഡലത്തിലെ കുടിവെള്ള പദ്ധതിക്ക് 65 കോടി അനുവദിച്ചതായും റെയിൽവേ സ്റ്റേഷൻ നവീകരണം, തയ്യാല റോഡ് റെയിൽവേ മേല്പാലം പ്രവർത്തി എന്നിവ ത്വരിത ഗതിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് ഭാരവാഹികൾ ഉപഹാരം നൽകി. പ്രസിഡന്റ് സി.പി.ഇബ്രാഹിം അദ്ധ്യക്ഷനായി.