ration

പരപ്പനങ്ങാടി: റേഷൻ മാനദണ്ഡം പുനഃപരിശോധിച്ച് കുറ്റമറ്റതാക്കണമെന്നും ആനുകൂല്യം സമയബന്ധിതമായി നൽകണമെന്നും പരപ്പനാട് ഡെവലപ്പ് മെന്റ് ഫോറം എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുതിയ മന്ത്രിസഭ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പ്രസിഡന്റ് മനാഫ് അദ്ധ്യക്ഷനായി. യു.ഷാജി, രാമാനുജൻ, ഏനു കായൽമത്തിൽ, കെ.ഷെഫീഖ്, ടി.റഫീഖ്, പി.ഹുസൈൻ, ഖാജാ മൊഹ്‌യുദീൻ, സി.അബ്ദുൾ ഹക്കീം പ്രസംഗിച്ചു.