പെരിന്തൽമണ്ണ: നെന്മിനി യങ്ങ് ഇന്ത്യ എസ്റ്റേറ്റിലെ കളനാശിനി പ്രയോഗത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കീഴാറ്റൂർ പഞ്ചായത്ത് ഭരണസമിതി കളക്ടർക്ക് നിവേദനം നൽകി. പ്രസിഡന്റ് ജമീല ചാലിയതൊടി, സ്ഥിരസമിതി അദ്ധ്യക്ഷ ബിന്ദു വടക്കേകോട്ട, അംഗങ്ങളായ ടി.പി.രജീഷ്, ശാഹാബ് വയങ്കര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. സമരക്കാർക്ക് ഭക്ഷ്യകിറ്റും നൽകി. ബുധനാഴ്ചയാണ് രാപകൽ ഉപരോധ സമരം തുടങ്ങിയത്.