മലപ്പുറം: കൊവിഡ് രോഗം മറച്ചുവെക്കുന്നത് കുറ്റകരമെങ്കിൽ അതേ കുറ്റം തന്നെയാണ് സംസ്ഥാന സർക്കാർ കൊവിഡ് മരണം മറച്ചുവെക്കുന്നതിലൂടെ ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പാർട്ടി ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷനായി. കെ.രഞ്ജിത്ത്, ജി.കാശിനാഥ്, സി.വാസുദേവൻ, കെ.ജനചന്ദ്രൻ, കെ.നാരായണൻ, കെ.രാമചന്ദ്രൻ, എം.പ്രേമൻ, കെ.കെ.സുരേന്ദ്രൻ, ഗീതാ മാധവൻ, പി.ആർ.രശ്മിൽനാഥ്, അജി തോമസ്, ഷിദു കൃഷ്ണൻ, കെ.സി.വേലായുധൻ, രാജീവ് കല്ലംമുക്ക് പ്രസംഗിച്ചു.