പൊന്നാനി: ആദിവാസികളുടെയും ഗ്രോത്ര വർഗ്ഗ പിന്നാക്ക വിഭാങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ വ്യാജ കേസുണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി. ചമ്രവട്ടം ജങ്ക്ഷനിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു. എ. പവിത്രകുമാർ, കെ.ജയപ്രകാശ്, എൻ.പി.നബീൽ, എം.അബ്ദുൾ ലത്തീഫ്, സി.ജാഫർ, സന്തോഷ് കടവനാട്, പി.ടി.നാസർ പ്രസംഗിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് നടന്ന മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.