udf
തിരൂർ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ കുടംബ സത്യാഗ്രഹം

തിരൂർ: ഇന്ധന, പാചക വാതക വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കുടുംബ സത്യാഗ്രഹം തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് തിരൂർ നിയോജകമണ്ഡലം ചെയർമാൻ അഡ്വ. പത്മകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദലി,​ മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ യാസർ പയ്യോളി, കൺവീനർ എ.കെ.സൈതാലികുട്ടി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് രാമൻ കുട്ടി പാങ്ങാട്ട്, സി.വി വേലായുധൻ , ഇബ്രാഹിം കീഴേടത്തിൽ, അബ്ദുസ്സലാം, സി.വി.വിമൽ കുമാർ, നൗഷാദ് പരന്നേക്കാട്, പി.കെ.കെ തങ്ങൾ ഷറഫുദ്ധീൻ കണ്ടാത്തിയിൽ, നാസർ പൊറൂർ, പി.വി.അബ്ദു സമദ്, അരുൺ ചെമ്പ്ര,വിജയൻ ചെമ്പഞ്ചേരി, സി.വി.ജയേഷ്, ഷമീർ ബാബു തൃക്കണ്ടിയൂർ, ജംഷീർ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.