biryani
ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യുണിറ്റ് നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

വളാഞ്ചേരി: ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യുണിറ്റ് നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നസീർ തിരൂർക്കാട് എ.ഐ.വൈ.എഫ് യൂണിറ്റ് ഭാരവാഹികളായ കെ.ജലീൽ, ഷാഹുൽ കട്ടച്ചിറ എന്നിവർക്ക് പഠനോപകരണ കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സിദ്ദീഖ് കട്ടച്ചിറ അധ്യക്ഷത വഹിച്ചു.ടി.ജാനിസ് ബാബു, ഷഫീ ദ ബേബി, വി.പ്രശാന്ത്, എം ടി നാരായണൻ, കെ.മാനുപ്പ, കെ.അമീറലി, കെ.നഫ്സൽ, ധനീഷ് കെ.ടി ,അസിസ് കട്ടച്ചിറപ്രസംഗിച്ചു.