kgoa
കെ ജി ഒ എ യുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മയുടെ ഏരിയ തല ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വിനോദ് നിർവഹിക്കുന്നു



പെരിന്തൽമണ്ണ: വിലക്കയറ്റത്തിനും വർഗീയതയ്ക്കും സ്ത്രീധന സമ്പ്രദായത്തിനും എതിരായി കെ ജി ഒ എ യുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മകൾ അരങ്ങേറി. ഏരിയ തല ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വിനോദ് നിർവഹിച്ചു. അങ്ങാടിപ്പുറം യൂണിറ്റിൽ ഡോ.ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. ഡോ.എം നസ്‌രീൻ, ഷെറീൻ ബീഗം, നിമിഷ, നിഷാന്ത്, ഡോ. സീമ, സംഗീത, പി.എസ്. സജീവ്, ജിതേഷ് സ്രാമ്പിക്കൽ, എൻ സതീഷ് കുമാർ, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. പെരിന്തൽമണ്ണ സിവിൽ സ്റ്റേഷനിൽ പൊതു ആവശ്യങ്ങൾക്കായിഎത്തുന്ന സ്ത്രീകൾക്ക് മുലയുട്ടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന്
കെ ജി ഒ എ വനിത കൂട്ടായ്മ ബന്ധപ്പെട്ടവരോട് ആഹ്വാനം ചെയ്തു.