മലപ്പുറം: ജില്ലയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനോ തെറ്റ് തിരുത്താനോ ഉള്ള അപേക്ഷകളും അക്ഷേപങ്ങളും ജൂലൈ 14, 15 തീയതികളിൽ സ്വീകരിക്കും. അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ ജൂലൈ 23ന് പ്രസിദ്ധീകരിക്കും. ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ചേവായൂർ, തലക്കാടിലെ 15ാം വാർഡ് പാറശേരി വെസ്റ്റ്, വണ്ടൂരിലെ ഒൻപതാം വാർഡ് മുടപ്പിലശ്ശേരി, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് (7,8,9,10,11,12,13,14) വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.