malappuram
ചെറുവായൂർ നടുക്കലകണ്ടി മേൽ ഭാഗത്തെ റോഡിൽ നിന്നും വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണ് ഇടിഞ്ഞ നിലയിൽ

വാഴക്കാട്: വാഴക്കാട് പഞ്ചായത്തിൽ പതിനാലാം വാർഡ് ചെറുവായൂർ നടുക്കലകണ്ടി അയ്യംചോല റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ അടുക്കള ഭാഗം മണ്ണിടിഞ്ഞ് പൂർണ്ണമായും തകർന്നു. രാവിലെ 10നാണ് ശിഹാബിന്റെ വീടിന് മീതെ മണ്ണിടിച്ചിൽ ഉണ്ടായത്. ഈസമയത്ത് വീട്ടിലെ ആരും തന്നെ അടുക്കളയിൽ ഉണ്ടാവാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഭാര്യയും കുട്ടികളും വീടിന് പുറത്തായിരുന്നു. അടുക്കള പൂർണ്ണമായും തകർന്നു. മേൽഭാഗത്തെ ബെൽറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ ശക്തിയായി പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് കരുതപ്പെടുന്നു.ഇപ്പോഴും മണ്ണിടിച്ചിൽ ഭീതിയിലാണ് കുടുംബം.