perinthalmanna
കഞ്ചാവ് കേസിലെ പ്രതികളായ ബഷീർ, ഷംസുദ്ദീൻ

പെരിന്തൽമണ്ണ: താഴേക്കോട് വളാംകുളത്ത് വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. കരിങ്കല്ലത്താണി സ്വദേശി കാരാടൻ ബഷീർ (33), കടുങ്ങപുരം സ്വദേശി ചീനിയൻ ഷംസുദ്ദീൻ (27) എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവു കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചെറുകിട വിൽപ്പനക്കാർക്ക് കൈമാറാനായി കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായത്. താഴേക്കോട്, മക്കരപ്പറമ്പ് ഭാഗങ്ങളിലെ ഏജന്റുമാരെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരുന്നതായും ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ അറിയിച്ചു.