cfff

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കൊ​വി​ഡ് ​സ​മ്മാ​നി​ച്ച​ ​തി​രി​ച്ച​ടി​ക്കി​ടെ,​​​ ​ഇ​ല​ക്‌​ഷ​ൻ​ ​ഡ്യൂ​ട്ടി​ക്ക് ​ഓ​ടിയ ​വാ​ട​ക​ ​ല​ഭി​ക്കാ​തെ സ്വ​കാ​ര്യ​ ​ബ​സു​ക​ൾ.​ ​ജീ​വ​ന​ക്കാ​രെ​ ​വോ​ട്ടിം​ഗ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കാ​നും​ ​മ​റ്റു​മാ​യി​ ​ട്രി​പ്പ് ​പോ​യ​ ​ബ​സു​ക​ൾ​ക്കാ​ണ് ​വാ​ട​ക​ ​ല​ഭി​ക്കാ​ത്ത​ത്.
കൊ​വി​ഡ് ​മൂ​ലം​ ​ക​ന​ത്ത​ ​ന​ഷ്ട​ത്തി​ലാ​ണ് ​ബ​സു​ട​മ​ക​ൾ.​ കടുത്ത പ്രതിസന്ധിയിൽ ടാ​ക്സും​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​അ​ട​യ്ക്കാ​ൻ​ ​പോ​ലും​ ​വ​ഴി​കാ​ണാ​തെ​ ​ഉ​ഴ​റു​മ്പോ​ഴാ​ണ്സ​ർ​ക്കാ​ർ​ ​നി​ന്നു​ ​ല​ഭി​ക്കേ​ണ്ട​ ​തു​ക​ ​വൈ​കു​ന്ന​ത്.
കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​വും​ ​ബ​സ്സു​ട​മ​ക​ളു​ടെ​ ​പ്ര​യാ​സ​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വാ​ട​ക​ത്തു​ക​ ​എ​ത്ര​യും​ ​വേ​ഗം​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ബസുടമകളുടെ ​ആ​വ​ശ്യം.

കട്ടപ്പുറത്ത് ​
​ ​ജി​ല്ല​യി​ലെ​ ​പ​കു​തി​യോ​ളം​ ​ബ​സ്സു​ക​ൾ​ ​ക​ട്ട​പ്പു​റ​ത്താ​ണ്.​ ​പ​ല​ ​ബ​സു​ക​ളും​ ​ജി​ഫോം​ ​കൊ​ടു​ത്ത് ​ത​ത്കാ​ലം​ ​ഓ​ടാ​തെ​ ​കി​ട​ക്കു​ക​യാ​ണ്.​ ​
​ ​ഓ​ടു​ന്ന​ ​ബ​സ്സു​ക​ളി​ൽ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കൂ​ലി​ ​ന​ൽ​കാ​നു​ള്ള​ ​വ​രു​മാ​നം​ ​പോ​ലും​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​
​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​ട്ടി​ണി​യി​ലും​ ​ഉ​ട​മ​ക​ൾ​ ​ക​ട​ക്കെ​ണി​യി​ലും​ ​പെ​ട്ട് ​ഉ​ഴ​ലു​ക​യാ​ണ്.​ ​

മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​മാ​ത്ര​മാ​ണ് ​ഈ​ ​ദു​ര​വ​സ്ഥ.​ ​മ​റ്റു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​ഏ​ക​ദേ​ശം​ ​എ​ല്ലാ​ ​ബ​സ്സു​ക​ൾ​ക്കും​ ​ഇ​ല​ക്‌​ഷ​ൻ​ ​ഓ​ടി​യ​ ​വ​ക​യി​ൽ​ ​വാ​ട​ക​ ​ല​ഭി​ച്ചി​ട്ടു​ണ്ട് ​എ​ന്നാ​ണ് ​അ​റി​വ്
മു​ഹ​മ്മ​ദാ​ലി​ ​ഹാ​ജി,​ ​ബ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ,​ ​പെ​രി​ന്ത​ൽ​മ​ണ്ണ

1600ഓളം സ്വകാര്യ ബസുകളാണ് ജില്ലയിലുള്ളത്