പെരിന്തൽമണ്ണ:മിനിലോറിയിൽ പച്ചക്കറികൾക്കിടെ ഒളിപ്പിച്ച് കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണപൊലീസ് അറസ്റ്റ് ചെയ്തു. പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പിൽ സിറിൾ ബാബു (43) എന്നിവരാണ് പിടിയിലായത്.മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച്ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നവരാണ് പ്രതികൾ. വിശാഖപട്ടണത്തുനിന്നും കിലോഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങും. കിലോഗ്രാമിന് 20000 മുതൽ 30000 രൂപ യ്ക്ക് മറിച്ച് വിൽക്കും.