ggggggg
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വിജയം ആഘോഷിക്കുന്നു. പരീക്ഷ എഴുതിയ 2075 വിദ്യാർത്ഥികളിൽ 2073 പേർ വിജയിച്ചു.

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.39 ശതമാനവുമായി ചരിത്ര വിജയം. ഇക്കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനത്താണ് ജില്ല. 76,014 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 75,554 പേർ വിജയിച്ചു. ഇതിൽ 38,274 പേർ ആൺകുട്ടികളും 37,280 പേർ പെൺകുട്ടികളുമാണ്. കഴിഞ്ഞ വർഷം 98.65 ശതമാനമായിരുന്നു വിജയം. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് ജില്ലയിലെ മിടുക്കരാണ്. 18,970 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഇക്കാര്യത്തിൽ വലിയ കുതിപ്പാണുണ്ടായത്. ഇതിൽ 13,160 പേരും പെൺകുട്ടികളാണെന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. 5,810 ആൺകുട്ടികൾക്കാണ് മുഴുവൻ എ പ്ലസുള്ളത്. മലപ്പുറം - 7,838, തിരൂർ - 3,177, വണ്ടൂർ - 3,856, തിരൂരങ്ങാടി - 4,099 എന്നിങ്ങനെയാണ് എ പ്ലസ് നേടിയവരുടെ കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിൽ ആയിരുന്നു - 2,076 പേർ. തൊട്ടുപിന്നിൽ സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം - 1,711, മലപ്പുറം ആലത്തിയൂരിലെ കെ.എച്ച്.എം.എച്ച്.എസ്.എസുമാണ്. 1,412 പേരുമാണ്.

മുഴുവൻ പേരും വിജയിച്ച സർക്കാർ സ്‌കൂൾ
ജി.എച്ച്.എസ്.എസ്. വാഴക്കാട്, ജി.വി.എച്ച്.എസ്.എസ് ഓമാനൂർ, ജി.എച്ച്.എസ്.എസ്. തടത്തിൽപ്പറമ്പ, ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂർ, ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ, ജി.ജി.എച്ച്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി, ജി.ജി.എച്ച്.എസ്.എസ് മഞ്ചേരി, ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്, ജി.ആർ.എച്ച്.എസ് കോട്ടക്കൽ, ജി.എച്ച്.എസ്.എസ് പുലാമന്തോൾ, ജി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ, ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ, ജി.എച്ച്.എസ്.എസ് ആനമങ്ങാട്, എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ് എടവണ്ണ, ജി.എച്ച്.എസ്.എസ് കുന്നംകാവ്, ജി.എച്ച്.എസ്.എസ് കടുങ്ങപുരം, ജി.വി.എച്ച്.എസ്.എസ് കടുങ്ങപുരം, ജി.വി.എച്ച്.എസ്.എസ് അരിമ്പ്റ, ജി.എച്ച്.എസ് ചുള്ളിക്കോട്, ജി.എച്ച്.എസ് മുതുവല്ലൂർ, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.എച്ച്.എസ് ചാലിയംപുറം, ജി.എച്ച്.എസ്.എസ് കോക്കൂർ, ജി.എച്ച്.എസ് ആതവനാട്


എയ്ഡഡ് സ്‌കൂൾ

സെന്റ് ജെമ്മാസ് എച്ച്.എസ്.എസ് മലപ്പുറം, പി.എം.എസ്.എ. വി.എച്ച്.എസ് ചാപ്പനങ്ങാടി, എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി, വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ, പി.എം.എസ്.എ. എച്ച്.എസ് എളങ്കൂർ, ടി.എച്ച്.എസ് അങ്ങാടിപ്പുറം, എ.എം.എച്ച്.എസ് തിരൂർക്കാട്, ഐ.ഒ.എച്ച്.എസ് എടവണ്ണ, എ.എം.എം.എച്ച്.എസ് പുളിക്കൽ, പി.എം.എസ്.എ.എം.എച്ച്.എസ് ചെമ്മങ്കടവ്, പി.പി.എം. എച്ച്.എസ്.എസ് കൊട്ടൂക്കര, ഇ.എം.ഇ.എ.എച്ച്.എല് കൊണ്ടോട്ടി, ടി.എസ്.എസ് വടക്കാങ്ങര, വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ, ഡി.യു.എച്ച്.എസ് പാണക്കാട്, സെന്റ് മേരി എച്ച്.എസ്.എസ് പരിയാപുരം, ക്റസന്റ് എച്ച്.എസ്. ഒഴൂകൂർ, എ.കെ.എം. എച്ച്.എസ്.എസ് കോട്ടൂർ, എം.എം.ഇ.ടി.എച്ച്.എസ് മേൽമുറി

വർഷം ജില്ലയുടെ വിജയ ശതമാനം

2002 - 41.23

2003 - 48.44

2004 - 58.77

2005 - 56.63

2006 - 61.91

2007 - 76.29

2008 - 87.09

2009 - 86.67

2010 - 86.97

2011 - 88.52

2012 - 92.11

2013 - 91.43

2014 - 95.48

2015 - 98.30

2016 - 95.83

2017 - 95.53

2018 - 97.75

2019 - 97.86

2020 - 98.65

2021 - 99.39