കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.എം.വാരിയർ ചുമതലയേറ്റു. ട്രസ്റ്റിമാരായ പി. രാഘവവാരിയർ, ഡോ.കെ. മുരളീധരൻ, കെ.ആർ. അജയ്, സി.ഇ.ഒ. ഡോ.ജി.സി. ഗോപാലപിള്ള, ജോയിന്റ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്‌റ്റൻ യു.പ്രദീപ്, ചാരിറ്റബിൾ ഹോസ്‌പിറ്റൽ മെഡിക്കൽ അഡ്വൈസർ ഡോ.പി. ബാലചന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ എന്നിവർ പൂക്കൾ നൽകി വരവേറ്റു.