കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്റ്റി പി. മാധവൻകുട്ടി വാരിയരെ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദർശിച്ചു. 52 വർഷത്തോളം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ പി.കെ വാരിയർക്കൊപ്പം സേവനമനുഷ്ഠിച്ച പി.എം വാരിയർക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഇനിയും ഉയരങ്ങളിലേക്കെ ത്തിക്കാനാകട്ടെയെന്ന് തങ്ങൾ ആശംസിച്ചു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി ഗോപാല പിള്ളയോടും തങ്ങൾ ചർച്ച നടത്തി. മഅദിൻ അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, റഷീദ് സീനത്ത് ഗ്രൂപ്പ് ചെയർമാൻ അബ്ദു റഷീദ് ഹാജി എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു.