നിലമ്പൂർ: നഗരസഭയിലെ കരാർ പ്രവൃത്തികളിൽ ചെയർമാനും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മുനിസിപ്പൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൂർഖൻ മാനു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, ഷിബു, റെനീഷ് കാവാട്, ഷഫീഖ് മണലൊടി, അനീഷ്, നിസാർ, അർജ്ജുൻ, റഹീം ചോലയിൽ , ബാബു കല്ലായി, ടി.എം.എസ്. ആസിഫ് എന്നിവർ പ്രസംഗിച്ചു.