malappuram
അരീക്കോട് ചക്കംതൊടിക മൈതാനത്തിൽ നടന്ന ഷൂട്ടൗട്ട് മത്സരം

അരീക്കോട്: ടോക്കിയോ ഒളിംപിക്സിനെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള ഫുട്‌ബോൾ അസോസിയേഷൻ നടത്തുന്ന അഞ്ചുലക്ഷം ഗോളടിച്ചു നിറക്കുക എന്ന പദ്ധതിയുടെ ഭാഗമായി അരീക്കോട് ചക്കതൊടിക മൈതാനത്തിൽ ഷൂട്ടൗട്ട് മത്സരവും സിഗ്‌നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. അരീക്കോട് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അരീക്കോട് ചക്കംതൊടിക മൈതാനത്തിൽ നടന്ന ഷൂട്ടൗട്ട് മത്സരം എം.എസ്.പി അസിസ്റ്റന്റ് കമന്റ് പി.ഹബീബ് റഹ്മാനും സിഗ്‌നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം മാസ്റ്റേഴ്സ് അത്‌ലറ്റിക് താരം എ.സമദും നിർവഹിച്ചു. ഷൂട്ട് ഔട്ട് മത്സരത്തിൽ പങ്കെടുക്കാൻ മുൻ ഫുട്‌ബോൾ താരങ്ങൾ, പൊലീസ് ടീമിന്റെയും സെൻട്രൽ എക്‌സൈസ് ടൈറ്റാനിയം ടൈറ്റാനിയം തുടങ്ങിയ നിരവധി ക്ലബ്ബുകളുടെ താരങ്ങളും അരീക്കോട് ചക്കതൊടിക മൈതാനത്ത് എത്തി ചേർന്നിരുന്നു. ചടങ്ങിൽ വൈകല്യങ്ങളെ അതിജീവിച്ചു കൊണ്ട് ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അരീക്കോട്ടെ ഫുട്‌ബോളിന്റെ മുഖ്യ സംഘാടകനായ താവുമണിയുടെ മകൾ ജ്യോതിക്കയെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു . ജ്യോതികക്കുള്ള ഉപഹാരം കെ.എഫ്.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് കാഞ്ഞിരാല അബ്ദുൽകരീം കൈമാറി. ചടങ്ങിൽ സെൻട്രൽ എക്‌സൈസ് താരം സി.ജാഫർ, ടൈറ്റാനിയം താരം കെ.ടി.നവാസ്,​ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ നാലകത്ത് അബ്ദുസലാം, ടൗൺ ടീം മാനേജർ അഫീഫ് തറവാട്ടത്ത്, സി.ടി.മുനീർബാബു, ടി.പി.റഹ്മത്ത്, എം.പി.ബി.ഷൗക്കത്ത്പങ്കെടുത്തു.