malappuram
കൊവിഡ്

മലപ്പുറം: ജില്ലയിൽ ഞായറാഴ്ച 2,271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. 14.36 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,203 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 34 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 34 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 1,366 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

2,299 പേർ രോഗമുക്തരായതോടെ ജില്ലയിൽ കൊവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,47,935 ആയി. 53,405 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.