നിലമ്പൂർ: നിലമ്പൂർ ഉൾവനത്തിലെ ഊരുവാസി സി.സുധീഷ് രാജിവച്ച ഒഴിവിലേക്കുള്ള നിലമ്പൂർ ബ്ലോക്ക് വഴിക്കടവ് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന് നടക്കും. പട്ടികവർഗ സംവരണ സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട സുധീഷ് 1096 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ആദിവാസികൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി സുധീഷിന് പൊലീസിൽ ജോലി ലഭിച്ചതോടെ ബ്ലോക്ക് മെമ്പർ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വഴിക്കടവ് കാരക്കോട് സ്വദേശി എ.നിഖിത് ആണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. വഴിക്കടവ് ആലപൊയിലെ ബാബു ഏലക്കാടനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.